പാക് പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി

പാക് പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി
ലാഹോര്‍: പാക് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടി. രണ്ടിടങ്ങളില്‍ മത്സരിക്കുന്നതിനായി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് ബോഡി തള്ളി.
മുന്‍ ക്രിക്കറ്റ് താരവും പാക് മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ നിലവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. പ്രധാനമന്ത്രി ആയിരുന്ന സമത്ത് മറ്റു രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തി എന്ന കേസിലാണ് നിലവില്‍ ഇമ്രാന്‍ നിയമനടപടി നേരിടുന്നത്.ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അഴിമതിക്കേസില്‍ നിയമനടപടി നേരിടുന്നയാള്‍ ആയതുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശപത്രിക തള്ളിയതെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.