കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി ദുബായില്‍

കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി ദുബായില്‍

ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തി.

യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് പങ്കെടുക്കുന്നത്.

പാരീസ് ഉടമ്ബടിക്ക് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യാനും കാലാവസ്ഥാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഭാവി മുന്നേറ്റത്തിനുള്ള പാതയൊരുക്കാനും സി.ഒ.പി -28 അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലകളിലെ വികസ്വര രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് ധനസഹായവും സാങ്കേതികവിദ്യ കൈമാറ്റവും ലഭിക്കേണ്ടതുണ്ട്.