ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ നീക്കണമെന്ന് ആര്‍എസ്എസ്

ഇന്ത്യന്‍ ഭരണഘടനക്കെതിരെ ആര്‍എസ്എസ്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ നീക്കണമെന്നാണ് ആര്‍എസ്എസിന്റെ പുതിയ ആവശ്യം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ പദങ്ങളാണ് ഇവയെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് ഇത്തരം ഒരു ആരോപണവുമായി എത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1976 ആണ് ‘സോഷ്യലിസ്റ്റ്, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. ‘ അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഹൊസബാലെയാ പറഞ്ഞു.