എയർ ഇന്ത്യ വിമാനത്തിൽ തീ പിടിത്തം

Jul 22, 2025 - 15:41
 0  6
എയർ ഇന്ത്യ വിമാനത്തിൽ തീ പിടിത്തം

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തം.  ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. 

 ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.