പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ സ്റ്റേ ചെയ്യണം ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്ലിം ലീഗ്

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ സ്റ്റേ ചെയ്യണം  ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്ലിം ലീഗ്

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നല്‍കി മുസ്ലിം ലീഗ്.

മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയാണ് പൗരത്വ നിയമം ഭേദഗതി ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗ് ഹർജി നല്‍കിയിരിക്കുന്നത്. നിലവില്‍ കോടതിയിലുള്ള കേസില്‍ പ്രധാന ഹർജിക്കാരാണ് മുസ്ലിം ലീഗ്. മുസ്ലിങ്ങളെ മാത്രം മാറ്റിനിർത്തുന്ന സമീപനം ശരിയല്ലെന്നും അഭയാർത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് ലീഗിന് എതിർപ്പില്ലെന്നും പൗരത്വം റജിസ്റ്റർ ചെയ്യുന്നതിനായി മുസ്ലിങ്ങള്‍ക്കും അവസരമൊരുക്കണം എന്നും ലീഗ് നല്‍കിയ ഹർജിയില്‍ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിയിലെ പ്രത്യേക മത വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം എന്ന വ്യവസ്ഥ തടയണമെന്നും മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഡിവൈഎഫ്‌ഐയും സുപ്രീംകോടതിയെ സമീപിക്കും എന്നും വിവരമുണ്ട്