ഇസ്രായേല്‍ എംബസിയിലെ സ്ഫോടനം; അജ്ഞാത ഫോണ്‍ കോളില്‍ എൻഐഎ അന്വേഷണം

ഇസ്രായേല്‍ എംബസിയിലെ സ്ഫോടനം; അജ്ഞാത ഫോണ്‍ കോളില്‍   എൻഐഎ അന്വേഷണം

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം നടന്നുവെന്ന് പറയപ്പെടുന്ന 'സ്‌ഫോടന'വുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച്‌ എൻഐഎ.

ചാണക്യപുരയിലെ എപിജെ അബ്ദുള്‍ കലാം റോഡിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പൊട്ടിത്തെറി നടന്നുവെന്നാണ് അജ്ഞാതര്‍ വിളിച്ചറിയിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് എൻഐഎ വിശദാംശങ്ങള്‍ തേടുന്നത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘവും ഡോഗ് സ്‌ക്വാഡും എൻഐഎ ഉദ്യോഗസ്ഥരും ഇന്ന് എംബസിയിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.

അതേസമയം, പ്രദേശത്തെ സിസിടിവി ദൃശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യുവാക്കള്‍ സംശയത്തിന്റെ നിഴലിലാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ യുവാക്കള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. കേസിലെ ഇവരുടെ പങ്ക് തെളിയിക്കുന്നതിനായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിക്കുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഡല്‍ഹിയിലെ ഇസ്രായേല്‍ അംബാസിഡര്‍ക്ക് സ്‌ഫോടനം നടന്നെന്ന പേരില്‍ അജ്ഞാതര്‍ അയച്ച കത്തും പോലീസ് കണ്ടെടുത്തു. ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഇംഗ്ലീഷിലാണ് കത്ത്