വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപ ണം: കെ എസ് യു നേതാവിന് പോലീസിന്റെ ക്ലീൻ ചിറ്റ്

വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപ ണം: കെ എസ് യു നേതാവിന് പോലീസിന്റെ ക്ലീൻ ചിറ്റ്

വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെഎസ്‌യു നേതാവിന് പോലീസിന്റെ ക്ലീൻ ചിറ്റ്. കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തിലാണ് ജലീലിനെതിരായ പരാതിയില്‍ കഴമ്ബില്ലെന്ന് കാണിച്ച്‌ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വാര്‍ത്തയില്‍ കഴമ്ബില്ലെന്നും കേസ് അവസാനിപ്പിക്കുകയാണ് എന്നും അറിയിച്ചു.

ആരോപണത്തില്‍ കഴമ്ബില്ലെന്ന് കാണിച്ച്‌ തിരുവനന്തപുരം ജെ എഫ് സി എം കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരള സര്‍വകലാശാലയുടെ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് അൻസില്‍ വ്യാജമായി നിര്‍മ്മിച്ചു എന്നായിരുന്നു കേസ്. കേസില്‍ അന്വേഷണം നടത്തിയ കണ്‍വെൻമെന്റ് പോലീസ് അന്വേഷണത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ല എന്ന് കാണിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

അൻസില്‍ ജലീല്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തു വരുന്ന സ്ഥാപനത്തിലും പിഎസ്സിയുടെ ഓഫീസിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ അത് ഉപയോഗിച്ചു ജോലി സമ്ബാദിച്ചു എന്നതിന് തെളിവ് ലഭിച്ചില്ല.