പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി ജയിക്കാന്‍ പാടില്ലെന്ന് എ.കെ.ആന്‍റണി

പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി ജയിക്കാന്‍ പാടില്ലെന്ന് എ.കെ.ആന്‍റണി
തിരുവനന്തപുരം: ബി.ജെ.പിക്ക് ഒപ്പം കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ചേരുന്നത് തെറ്റെന്നും പത്തനംതിട്ടയില്‍ തൻ്റെ മകനും ബി.ജെ.പി.
സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍റണി ജയിക്കാന്‍ പാടില്ലെന്നും പ്രതികരിച്ച്‌ എ.കെ. ആന്‍റണി.  താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്‍റോ ആന്‍റണി  വൻ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെക്കൊണ്ട് ബി ജെ പി യിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ  മക്കളെപ്പറ്റി അധികം പറയിപ്പിക്കേണ്ടായെന്നും പറഞ്ഞു. താൻ പ്രചാരണത്തിന് പോകാത്തത് ആരോഗ്യ കാരണങ്ങള്‍ മൂലമാണെന്നും തിരഞ്ഞെടുപ്പില്‍ അനില്‍ ആന്‍റണി തോല്‍ക്കുമെന്നും എ.കെ. ആന്‍റണി സൂചിപ്പിച്ചു