അക്ഷരപ്പൂക്കൾ: കവിത, മണിയ

Oct 15, 2021 - 12:53
Mar 18, 2023 - 14:53
 0  211
അക്ഷരപ്പൂക്കൾ: കവിത, മണിയ



കൊഞ്ചിക്കുഴയുന്ന കുരുന്നുകളെ !
അഞ്ചാതെൻ മടിയിലിരുന്നു കൊള്ളു
അരുമയൊടു നാവിലെഴുതിടാം ഞാൻ
കരുണാമയനേശുവിൻ നാമമതൊ
ഹരിശ്രീ ഗണപതായെ നമ: യെന്നാകിലും
ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും
അക്ഷരങ്ങളൊന്നല്ലൊ പഠിച്ചിടാനായ്
ആദ്യാക്ഷരങ്ങൾ ചെവിയിലോതീടുവാൻ
കുറുമ്പുകാട്ടാതിരുന്നിടേണം
കുഞ്ഞിളം വിരൽത്തുമ്പാലെഴുതിച്ചിടാം
പൂജിച്ചെടുത്ത മണൽത്തരിയതിൽ ഞാൻ
പ്രാർത്ഥനയർപ്പിച്ച അരി മണികളിൽ
ഏതിലായാലും ഫലമൊന്നു മാത്രം
ഏവർക്കും ലഭ്യമാ വിദ്യാധനം
അശ്രദ്ധ കാട്ടാതെ മുന്നേറിടാൻ
അറിവിൻ പടികൾ ചവിട്ടിടാനും
അനുഗ്രഹത്തൊടു തുടങ്ങിടാമാ
അനുപമ വിദ്യ തൻ ആരംഭത്തെ.

15-10-21
Mary Alex( മണിയ