സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്: സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത് 23 വര്‍ഷത്തിന് ശേഷം

സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്:  സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത് 23 വര്‍ഷത്തിന് ശേഷം

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുെമത്തി.

23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ണൂര്‍ 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 5-ാം കിരീടനേട്ടമാണിത്. 1960, 1997, 1998 വര്‍ഷങ്ങളില്‍ കണ്ണൂര്‍ കിരീടം നേടിയിരുന്നു. 2000ത്തില്‍ എറണാകുളം – കണ്ണൂര്‍ ജില്ലകള്‍ കിരീടം പങ്കിട്ടു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തില്‍   949 പോയിന്റിനാണ്   രണ്ടാം സ്ഥാനത്തായത്.  
സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി.

ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്.