97 ന്റെ നിറവില്‍ എല്‍.കെ അദ്വാനി; ജന്മദിനാശംസകള്‍ നേരാന്‍ നേരിട്ടെത്തി മോദി

Nov 8, 2024 - 17:59
 0  6
97 ന്റെ നിറവില്‍ എല്‍.കെ അദ്വാനി; ജന്മദിനാശംസകള്‍ നേരാന്‍ നേരിട്ടെത്തി  മോദി

ഡല്‍ഹി: എല്‍. കെ. അദ്വാനിയ്ക്ക് 97-ാം ജന്മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ വസതിയില്‍ നേരിട്ടെത്തി. അദ്വാനിയ്ക്ക് ഒപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. രാവിലെ തന്നെ അദ്വാനിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.

‘ശ്രീ എല്‍.കെ അദ്വാനി ജിയ്ക്ക് ജന്മദിനാശംസകള്‍. ഈ വര്‍ഷം കൂടുതല്‍ സവിശേഷമാണ്. കാരണം നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മികച്ച സേവനത്തിന് അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചു. ഇന്ത്യയുടെ ഏറ്റവും ആദരണീയരായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ അദ്ദേഹം രാജ്യത്തിന്റെ വികസനം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. ബുദ്ധിശക്തിക്കും സമ്പന്നമായ ഉള്‍ക്കാഴ്ചകള്‍ക്കും അദ്ദേഹം എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ മോദി കുറിച്ചു.