നെതര്‍ലൻഡ്സില്‍ ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്: നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച്‌ ഇന്ത്യയിലും പ്രശസ്തൻ

നെതര്‍ലൻഡ്സില്‍ ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്: നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച്‌ ഇന്ത്യയിലും പ്രശസ്തൻ

ആംസ്റ്റര്‍ഡാം: നെതര്‍ലൻഡ്സില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി (ഫോര്‍‌ഫാര്‍ഡ് ഡച്ച്‌ (PVV) 37 സീറ്റുകളാണ് നേടിയത്.

150 അംഗ പാര്‍ലമെന്റില്‍ അധികാരം നേടാൻ 76 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാകും ഗീര്‍ട് വില്‍ഡേഴ്സ് പ്രധാനമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റുകളാണ് ലഭിച്ചത്.

തീവ്ര വലതുപക്ഷ ആശയങ്ങളുടെ വക്താവായ ഗീര്‍ട് വില്‍ഡേഴ്സ് പ്രവാചകനിന്ദയുടെ പേരില്‍ ഇന്ത്യയില്‍ വൻ വിവാദം സൃഷ്ടിച്ച ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അനുകൂലിച്ച വ്യക്തിയാണ്. ഇസ്‍ലാം വിരുദ്ധ, യൂറോപ്യൻ യൂണിയൻ വിരുദ്ധ നിലപാടുകളാണ് വില്‍ഡേഴ്സ് ഉയര്‍ത്തുന്നത്.തീവ്ര വലതുപക്ഷ നേതാവായ വില്‍ഡേഴ്സിന്റെ തിരഞ്ഞെടുപ്പു വിജയം ഡച്ച്‌ രാഷ്ട്രീയത്തെയും യൂറോപ്പിനെയും ഞെട്ടിച്ചു.

അതേസമയം, പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന് അദ്ദേഹത്തിന് മറ്റു പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. തിരഞ്ഞെടുപ്പില്‍ ഇത്തവണ 76 സീറ്റാണ് വില്‍ഡേഴ്സും പാര്‍ട്ടിയും ലക്ഷ്യമിട്ടിരുന്നത്. ഇസ്ലാമിക വര്‍ദ്ധനവിനെക്കുറിച്ച്‌ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്ലാം മതവിശ്വാസങ്ങളെക്കുറിച്ച്‌ വിമര്‍ശനം നടത്തുകയും ചെയ്യുന്ന വില്‍ഡേഴ്സ് ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനാണ്. 

സ് വര്‍ഗീയവാദിയും ഇസ്ലാമോഫോബിക്കും എന്ന് വിമര്‍ശിക്കപ്പെടുന്ന വില്‍ഡേഴ്  തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, അവയെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കുമുള്ള സംരക്ഷണമായി കാണക്കാക്കുകയുമാണ്.