ഇൻഡസ്ഇൻഡ് ബാങ്ക് ക്രമക്കേട്; ബോർഡ് ചെയർമാനെ മാറ്റണമെന്ന് ആവശ്യം

Sep 5, 2025 - 17:59
 0  74
ഇൻഡസ്ഇൻഡ് ബാങ്ക്   ക്രമക്കേട്; ബോർഡ് ചെയർമാനെ മാറ്റണമെന്ന് ആവശ്യം

ഇൻഡസ്ഇൻഡ് ബാങ്കിൽ സാമ്പത്തിക ക്രമക്കേട് ആരോപണം. ഒരു പതിറ്റാണ്ടിലേറെയായി 2,600 കോടി രൂപയുടെ ട്രഷറി സംബന്ധമായ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം. ബാങ്കിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ​ഗോബിന്ദ് ജെയിൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഓ​ഗസ്റ്റ് 26നാണ് ക്രമക്കേട് സംബന്ധിച്ച് കത്തയച്ചിരിക്കുന്നത്.

ബാങ്കിന്റെ ട്രഷറി പ്രവർത്തനങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നായിരുന്നു ജെയിൻ തൻ്റെ കത്തിൽ ആരോപിച്ചത്. ഒറ്റയാൾ പോരാട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബാങ്കിലെ ക്രമക്കേടുകൾ അദ്ദേഹം ഉയർത്തിക്കാട്ടിയത്. ബാങ്കിലെ ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ മാത്രമല്ല ജെയിൻ ആരോപിച്ചിരിക്കുന്നത്. ബോർഡ് ചെയർമാൻ സുനിൽ മേത്തയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും സ്ഥാപനത്തിനുള്ളിൽ ഒരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

വിഷയം ഉയർത്തിക്കാണിച്ചപ്പോൾ യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും തന്നെ മനപ്പൂർവ്വം ലക്ഷ്യം വയ്ക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി