തിരുവനന്തപുരം- ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കാൻ മലേഷ്യ എയര്‍ലൈന്‍സ്

തിരുവനന്തപുരം- ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കാൻ മലേഷ്യ എയര്‍ലൈന്‍സ്

തിരുവനന്തപുരം- ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കാൻ മലേഷ്യ എയര്‍ലൈന്‍സ്.  തിരുവനന്തപുരത്തുനിന്നും അധികസേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ ഒന്‍പത് നഗരങ്ങളിലായി ആഴ്ചയില്‍ ആകെ 71 ഫ്‌ളൈറ്റുകള്‍ എന്ന നിലയിലേക്ക് സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.

അതിന് പുറമേ, കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സംവിധാനങ്ങിലൂടെ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി മലേഷ്യ എയര്‍ലൈന്‍സ്.  പ്രത്യേക നിരക്കുകളും അവതരിപ്പിക്കുന്നുണ്ട്.

ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു ഡെസ്റ്റിനേഷനുകളിലേക്കുള്ള വാതിലാകുവാനും ഇതിലൂടെസാധിക്കും. ഇന്ത്യയില്‍ നിന്നും ആവശ്യകതകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്ന എന്നതിന് തന്നെയാകും പ്രഥമ പരിഗണന നല്‍കുകയെന്ന് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ദെര്‍സ്‌നിഷ് അരിസന്തിരന്‍ പറഞ്ഞു.

ഫ്‌ളൈറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതിലെ ആഘോഷത്തിന്റെ ഭാഗമായി മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കുകളാണ് കമ്ബനി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും ക്വാലാലംപൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് 21,799 രൂപ മുതലാണ് നിരക്കുകള്‍. 2024 മെയ് 12 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 11 വരെയാണ് ടിക്കറ്റ് ബുക്കിംഗ് സാധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി www.malaysiaairlines.com എന്ന മലേഷ്യ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.