യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ പിതാവ് ഒളിവില്‍

യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ;  പ്രതി റുവൈസിന്റെ പിതാവ് ഒളിവില്‍

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവില്‍. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ ഇന്ന് നല്‍കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

അതേസമയം, ഷഹനയുടെ കുടുംബത്തിന്റെ പരാതിയില്‍ റുവൈസിന്റെ പിതാവിൻറെ പങ്ക് അന്വേഷിക്കും. സ്ത്രീധനത്തിനായി റുവൈസും കുടുംബവും ഷഹനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു.