ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം കേരളത്തിൽ നിന്ന് തിരികെ പോയി

Jul 22, 2025 - 12:26
 0  5
ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം കേരളത്തിൽ നിന്ന് തിരികെ പോയി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാറുമൂലം ഒരു മാസത്തിലേറെയായി കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം ഒടുവിൽ  ചൊവ്വാഴ്ച രാവിലെ യു കെയിലേക്ക് തിരികെ പറന്നു. ഒരു മാസത്തിലധീകം നീണ്ട കാത്തിരിപ്പിനും അറ്റകുറ്റപ്പണികൾക്കും ശേഷമാണ് 110 മില്യൺ ഡോളറിലധികം വിലമതിക്കുന്ന യുദ്ധവിമാനം തിരുവനന്തപുരം വിട്ടത്.

കഴിഞ്ഞ ജൂൺ 14-നാണ് റോയൽ ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഈ F-35 ബി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

 ഇന്ധനം കുറവായതിനെ തുടന്നും പ്രതികൂല കാലാവസ്ഥ കാരണം കേരളതീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നിലയുറപ്പിച്ച വിമാനവാഹിനി കപ്പലിലേക്ക് മടങ്ങാൻ കഴിയാതിരുന്നതിനാലുമാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കാൻ അനുമതി തേടിയത്. അന്ന് വിമാനത്തിന് സുരക്ഷിതമായ ലാൻഡിംഗിന് സൗകര്യമൊരുക്കിയ ഇന്ത്യൻ വ്യോമസേന ഇന്ധനം നിറയ്ക്കുന്നതിനും ആവശ്യമായ ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിനും എല്ലാ സഹായങ്ങളും നൽകിയിരുന്നു.