നടൻ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, 'തമിഴക വെട്രി കഴകം'

നടൻ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, 'തമിഴക വെട്രി കഴകം'

ചെന്നൈ: തമിഴ്നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം.

വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലെത്തി പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കിയെന്നാണ് വിവരം.

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാർട്ടി മത്സരിക്കില്ല. മറ്റൊരു പാർട്ടിയേയും പിന്തുണക്കില്ലെന്നുമാണ് സൂചന. 2026ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാർട്ടി മത്സരിക്കും.പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് വർഷങ്ങളായി അഭ്യൂഹമുണ്ട്.