'ഇസ്രയേലിന് സൈനിക സഹായം നല്‍കരുത്’: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

മോസ്‌കോ: ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള അമേരിക്കന്‍ സഹായം മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് മുന്നറിയിപ്പ് നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ട്രംപ് ഇസ്രയേലിനൊപ്പം ചേരുമെന്ന അഭ്യൂഹം നേരത്തെ പുറത്തു വന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും ഉന്നത സൈനിക നേതാക്കള്‍ക്കും എതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങിയത്.