ടണല്‍ രക്ഷാദൗത്യം വിജയം; 17 ദിവസങ്ങള്‍ക്ക് ശേഷം 41 തൊഴിലാളിക ളും ജീവിതത്തിലേക്ക്

ടണല്‍ രക്ഷാദൗത്യം വിജയം; 17 ദിവസങ്ങള്‍ക്ക് ശേഷം 41 തൊഴിലാളിക ളും ജീവിതത്തിലേക്ക്

ത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും 17 ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ വിജയകരമായി രക്ഷപ്പെടുത്തി.

 പുറത്തെത്തിയ 41 പേരെയും ആശുപത്രിയിലെത്തിച്ചു. എല്ലാ തൊഴിലാളികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് പറഞ്ഞു.

https://twitter.com/i/status/1729524329690616149

 

ഇന്ത്യ കണ്ട ഏറ്റവും വലുതും ഏറ്റവും ദുഷ്കരവുമായ രക്ഷാദൌത്യമാണ് വിജയത്തിലേക്ക് എത്തിയത്. സ്വന്തം ജീവൻ പോലും പണയം വച്ചാണ് രക്ഷാപ്രവർത്തകർ ഈ ദൌത്യത്തിന് ഇറങ്ങിയത്.

.നാന്നൂറ് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെത്തിയ തൊഴിലാളികളെ കുടുംബവും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റു. ടണല്‍ തുരന്ന് സ്ഥാപിച്ച 60 മീറ്റര്‍ പൈപ്പിലൂടെ വീല്‍ സ്ട്രക്ചറില്‍ പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാൻ എല്ലാ വിധ സംവിധാനങ്ങളോടും കൂടി ആംബുലൻസുകള്‍ സില്‍ക്യാരയില്‍ ദിവസങ്ങള്‍ക്ക് മുൻപ് സജ്ജമായിരുന്നു.

എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടന്നത്.

17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായ.ത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയസമ്ബന്നരായ 24 'റാറ്റ്-ഹോള്‍ മൈനിംഗ്' വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്.