രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍: ഇന്ന് തന്നെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍: ഇന്ന് തന്നെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍. 

ഇന്നുതന്നെ പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം.

പതിനൊന്നരയോടെ  പുറത്തെത്തിക്കാനാകുമെന്നും തൊഴിലാളികളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒന്നര മണിക്കൂറിനുള്ളില്‍ തുരങ്കത്തില്‍ ഇരുമ്ബു പൈപ്പുകള്‍ സ്ഥാപിക്കാനാകൂം.

പുലര്‍ച്ചെ 12.45ന് ഓണ്‍ ചെയ്ത ഡ്രില്ലിങ് മെഷീന്‍ ഇതുവരെ 18 മീറ്റര്‍ തുരന്നതായി ഉത്തരാഖണ്ഡ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഇതുവരെ 39 മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയായി. ഭൂമിക്കടിയില്‍ 57 മീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 39 മീറ്റര്‍ ഡ്രില്ലിങ് ആണ് പൂര്‍ത്തിയായത്. ഇനി 12 മീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൈപ്പുകള്‍ വെല്‍ഡ് ചെയ്യുന്നതിനാണ് കൂടുതല്‍ സമയമെടുക്കുന്നത്.  എന്നാല്‍ ഇനി മുന്നോട്ടുള്ള കാര്യങ്ങളെല്ലാം അതി നിര്‍ണായകമാണെന്ന് മഹമ്മൂദ് അഹമ്മദ് പറഞ്ഞു.തുരങ്കത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് വീണുകൊണ്ടിരിക്കുന്നുണ്ട്. ഇതണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറയ്ക്കുന്നത്. ഡ്രില്ലിംഗിനെ തുടര്‍ന്നാണിത്. അതുകൊണ്ട് ഇനി കാര്യങ്ങള്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുകയെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

തൊഴിലാളികള്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. മാനസിക വിദഗ്ധര്‍ ഉള്‍പ്പടെട കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തി