പൊതുതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിലും ജയം ട്രമ്പിനൊപ്പം

പൊതുതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിലും ജയം ട്രമ്പിനൊപ്പം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള നാലാം റിപ്പബ്ലിക്കന്‍ പ്രൈമറിയിലും ജയം ട്രമ്പിനൊപ്പം. അമേരിക്കയുടെ തെക്കന്‍ സ്റ്റേറ്റായ സൗത്ത് കരോലിനയിലാണ് ശനിയാഴ്ച പ്രൈമറി നടന്നത്. സൗത്ത് കരോലിനയിലെ മുന്‍ ഗവര്‍ണറും സ്വദേശിയുമായ നിക്കി ഹേലിയായിരുന്നു ട്രംപിന് ഭീഷണിയായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍, അനുകൂല ഘടകങ്ങളൊന്നും ഹേലിയെ തുണയ്ക്കില്ലെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു.

2024 മാര്‍ച്ച് 25നാണ് ട്രംപിനെതിരായ ക്രിമിനല്‍ കേസിലെ ആദ്യ വിചാരണ ന്യൂ യോര്‍ക്ക് സിറ്റി കോടതിയില്‍ ആരംഭിക്കുന്നത്. പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയ പണമിടപാടുകള്‍ മറച്ചുവെക്കാന്‍ ബിസിനസ് രേഖകളില്‍ ക്രമക്കേട് വരുത്തിയെന്നതാണ് കേസ്.

സൗത്ത് കരോലിനയിലെ പ്രൈമറിയില്‍ കുടിയേറ്റമായിരുന്നു ട്രംപ് പ്രചാരണ ആയുധമാക്കിയത്. ഇത് ജയം കണ്ടുവെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.