ഗൂഗിൾ , മൈക്രോ സോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികൾ ഇന്ത്യക്കാരെ നിയമിക്കുന്നത് നിർത്തണം: അമേരിക്കക്കാർക്ക് അവസരങ്ങൾ നൽകണം ; ട്രംപ്

Jul 24, 2025 - 14:10
 0  5
ഗൂഗിൾ , മൈക്രോ സോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികൾ ഇന്ത്യക്കാരെ നിയമിക്കുന്നത് നിർത്തണം: അമേരിക്കക്കാർക്ക് അവസരങ്ങൾ നൽകണം ; ട്രംപ്

വാഷിങ്ടൺ: ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുളള ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപ്. അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്റ്ററികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് വാഷിംഗ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ ട്രംപ്   ആവശ്യപ്പെട്ടു.

പല ടെക് കമ്പനികളും അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയിൽ ഫാക്റ്ററികൾ നിർമിക്കുകയും അയർലൻഡിൽ ലാഭം പൂഴ്ത്തിവയ്ക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എഐ ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു