ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നു

Jun 19, 2025 - 18:56
 0  9
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കാന്‍ കേന്ദ്ര നീക്കം. ഇസ്രായേലില്‍ നിന്ന് തിരികെ പോകാന്‍ താത്പര്യമുള്ള ഇന്ത്യക്കാരെ ഉടന്‍ തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കുന്ന ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ധു എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവരെ കരമാര്‍ഗമോ, വ്യോമ മാര്‍ഗമോ നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇന്ത്യന്‍ എംബസിയുടെ ഏകോപനത്തിലായിരിക്കും ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുക.

ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തിയത്. ടെഹ്‌റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘമാണ് നാട്ടിലെത്തിയത്. ഇതില്‍ 90 പേരും കശ്മീരികളാണ്.