തെർമോകോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് : സൂക്ഷിച്ചാലും ഉപയോഗിച്ചാലും പിഴ പതിനായിരം രൂപ

തെർമോകോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് : സൂക്ഷിച്ചാലും ഉപയോഗിച്ചാലും  പിഴ  പതിനായിരം രൂപ

ഇടുക്കി: പ്രചാരണത്തിനോ മറ്റു പരസ്യങ്ങൾക്ക് വേണ്ടിയോ നിർമ്മിക്കുന്ന കമാനങ്ങളിലും വോട്ടുകളിലും തെർമോക്കോളുകൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിച്ചുള്ള പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ അറിയിച്ചു. തെർമോകോളുകൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് പതിനായിരം രൂപ പിഴ ചുമത്താവുന്ന കുറ്റമാണെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ബോർഡുകളിലും മറ്റും പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, റീസൈക്കിൾ ലോഗോ എന്നിവ വ്യക്തമായി കാണുന്ന രീതിയിൽ ഉണ്ടായിരിക്കണം. നിരോധിത ഉൽപന്നമല്ലെന്ന് കാണിച്ച് മലിനീകരണ വോട്ട് നൽകുന്ന സാക്ഷ്യപത്രമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ പ്രിന്റിങ്ങിന് ഉപയോഗിക്കാവൂ. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സർക്കാർ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കൃത്യമായ രേഖകൾ ഇല്ലാതെ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി ഉണ്ടാവുമെന്നും നോഡൽ ഓഫീസർ അറിയിച്ചു.