100 ദിവസത്തെ വില്ലൻ ചുമ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ദ്ധര്‍

100 ദിവസത്തെ വില്ലൻ ചുമ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ദ്ധര്‍

തിവേഗം പടര്‍ന്ന് കൊണ്ടിരിക്കുന്ന ചുമയെകുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്‌ദ്ധര്‍. 100 ദിവസം നീണ്ട് നില്‍ക്കുന്ന വില്ലൻ ചുമ യുകെയില്‍ വളരെ വേഗത്തിലാണ് പടര്‍ന്ന് പിടിക്കുന്നത്.

ബാക്ടീരിയല്‍ ഇൻഫെക്ഷനാണ് ഇതിന് കാരണം. സാധാരണ ജലദോഷത്തോട് സാമ്യമുള്ള ലക്ഷണങ്ങളോടെയാണ് ഇത് ആരംഭിക്കുക. പിന്നീടത് മൂന്ന് മാസം വരെ നീണ്ട് നില്‍ക്കുന്ന കടുത്ത ചുമയിലേക്ക് മാറും.

ബോര്‍ഡിടെല്ല പെര്‍ട്യൂസിസ് എന്ന ബാക്ടീരിയയാണ് ഈ ശ്വാസകോശ അണുബാധക്ക് കാരണം. ജൂലൈ മുതല്‍ നവംബര്‍ വരെ 716 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2022-ല്‍ ഇതേ കാലയളവില്‍ ഉണ്ടായ വില്ലൻ ചുമയേക്കാള്‍ മൂന്നിരട്ടി കൂടുതലാണത്. ശ്വാസകോശത്തെയും ശ്വാസനാളിയെയും ബാധിക്കുന്ന ഒന്നാണ് വില്ലൻ ചുമ. കുട്ടികളില്‍ അപകടകരമായിരുന്ന ഈ രോഗം 1950-ല്‍ വാക്‌സിൻ കണ്ടുപിടിച്ചതോടെ നിയന്ത്രിക്കാനായി.

എന്നാല്‍ ഈ 100 ദിവസത്തെ വില്ലൻ ചുമ കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ആഘാതം സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്. ഛര്‍ദി, വാരിയെല്ലുകള്‍ തകരുക, മൂത്രാശയ രോഗങ്ങള്‍, ചെവിയില്‍ അണുബാധ, ഹെര്‍ണിയ എന്നിവക്കെല്ലാം ഈ ചുമ കാരണമാവുന്നുണ്ട്.