ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ ദുബൈയില്‍ വരുന്നു

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ ദുബൈയില്‍ വരുന്നു

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ ദുബൈയില്‍ വരുന്നു . യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും പ്രശസ്ത സ്വിസ് ആഡംബര വാച്ച്‌ നിര്‍മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും തമ്മില്‍ സഹകരിച്ചാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

450 മീറ്റര്‍ ഉയരത്തില്‍ ദുബൈ നഗരത്തിൻ്റെ ഹൃദയഭാഗത്തുതന്നെയാണ് ഈ വാസ്തുവിദ്യാ വിസ്മയം വരുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യല്‍ ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്യുന്ന നഗരം എന്ന റെക്കോഡിന് കൂടിയാണ് ദുബൈ ഇതിലൂടെ അവകാശിയാകുന്നത്.

ലോകത്തെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യല്‍ ടവര്‍ എന്ന റെക്കോഡും ഈ കെട്ടിടത്തിന് സ്വന്തമായിരിക്കും. ദുബൈ മറീനയിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

കഴിഞ്ഞ ദിവസം ലണ്ടൻ ഗേറ്റിന്റെ സിഇഒ എമാൻ താഹയാണ് പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചത്