കേരള നിയമസഭയുടെ 25ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റു

May 22, 2026 - 10:18
 0  4
കേരള നിയമസഭയുടെ 25ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റു

തിരുവനന്തപുരം: കേരള നിയമസഭയുടെ 25ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർഥി ബിബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തില്ല.

മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ ജി സുധാകരനായിരുന്നു സഭയുടെ പ്രോ ടേം സ്പീക്കർ. അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ്.