36 രാജ്യക്കാർക്കു കൂടി യാത്രാ വിലക്കേർപ്പെടുത്താൻ യുഎസ്

Jun 15, 2025 - 19:19
 0  7
36 രാജ്യക്കാർക്കു കൂടി യാത്രാ വിലക്കേർപ്പെടുത്താൻ യുഎസ്

വാഷിങ്ടണ്‍: 36 രാജ്യങ്ങള്‍ക്ക് കൂടി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് നടപ്പിലാക്കുകയാണെങ്കില്‍, അമെരിക്കയിലേക്കു പൂര്‍ണമായോ ഭാഗികമായോ പ്രവേശന വിലക്കുകള്‍ നേരിടുന്ന പൗരന്മാരുടെ എണ്ണം ഇരട്ടിയിലധികമാകും.

കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പിട്ട നയതന്ത്ര മെമ്മോയിലാണ് ഈ നിര്‍ദേശമുള്ളത്. മെമ്മോയില്‍ ഇപ്പോള്‍ റിവ്യു ചെയ്യുന്ന കൂട്ടത്തില്‍ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈജിപ്റ്റ്, എത്യോപ്യ, ജിബൂട്ടി, നൈജീരിയ എന്നിവയുള്‍പ്പെടെ 25 രാജ്യങ്ങള്‍ ആഫ്രിക്കയില്‍ നിന്നുള്ളവയാണ്. കരീബിയന്‍ രാജ്യങ്ങളായ ആന്‍റിഗ്വ, ബാര്‍ബ്യുഡ, ഡൊമിനിക്ക, സെന്‍റ് കിറ്റ്‌സ്, നെവിസ്, സെന്‍റ് ലൂസിയ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇതിനു പുറമെ ഭൂട്ടാന്‍, സിറിയ, ടോംഗ, വാനുവാട്ടു എന്നിവയെയും ട്രംപിന്‍റെ യാത്രാ വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും.