എസ് എം എ ബാധിതരായ കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും; പിന്നെ എന്തിനാണ് ക്യാമ്പയിനെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മരുന്ന് സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് ക്യാമ്പയിനെന്നും മുരളീധരൻ ചോദിച്ചു.
അതിനിടെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുട്ടികൾക്ക് രണ്ട് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ക്യാമ്പയിനിലൂടെ ഇതുവരെ 30 കോടി രൂപ സമാഹരിച്ചതായാണ് വിവരം.