തിരുപ്പരന്‍കുണ്‍ട്രത്തെ കല്‍ത്തൂണില്‍ ദീപം തെളിയിച്ചു
ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ് പ്രകാരം ദീപം തെളിയിച്ചു. സുപ്രിം കോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തിലാണ് വൈകീട്ട് അഞ്ചോടെ ദീപം തെളിയിച്ചത്. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മലമുകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. 50 പേരടങ്ങുന്ന സംഘമാണ് മലമുകളിലെത്തി ദീപം തെളിച്ചത്.
കല്‍ത്തൂണില്‍ നവംബര്‍ 24ന് ഒരുതവണ ദീപം തെളിയിക്കാന്‍ നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കല്‍ത്തൂണില്‍ ദീപം തെളിയിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയായിരുന്നു അന്ന് ദീപം തെളിച്ചത്. ഉത്തരവ് പാലിക്കാത്തതില്‍ സുപ്രിംകോടതി തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ദീപം തെളിയിക്കാന്‍ ഉത്തരവിട്ടത്.