സിസോദിയക്ക് ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാൻ അനുമതി

സിസോദിയക്ക് ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാൻ അനുമതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതികേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ചികിത്സ‍യിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ സന്ദശിക്കാൻ അനുമതി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയിരിക്കുന്നത്.

രോഗബാധിതയായ ഭാര്യയെ കാണുന്നതിനായി ആഴ്ചയിൽ രണ്ടുതവണ കസ്റ്റഡി പരോൾ അനുഭവിക്കണം എന്നാവശ്യപ്പെട്ട് സിസോദിയയാണ് കോടതിയെ സമീപിച്ചത്. സിസോദിയയുടെ നോട്ടീസ് പരിഗണിച്ച കോടതി ഇഡിക്ക് നോട്ടീസ് കൈമാറുകയായിരുന്നു. 2023 നവംബറിൽ ദീപാവലിയോടനുബന്ധിച്ച് ഭാര്യയെ കാണുന്നതിന് കോടതി പരോൾ അനുഭവദിച്ചിരുന്നു.