ന്യൂയോർക്കിൽ കാർ ഒഴുക്കിൽപെട്ട് മരിച്ച സിനിലിന്റെ കുടുംബത്തിനായി ധനസമാഹരണം

ന്യൂയോർക്കിൽ  കാർ  ഒഴുക്കിൽപെട്ട്  മരിച്ച സിനിലിന്റെ  കുടുംബത്തിനായി ധനസമാഹരണം

ന്യു യോര്‍ക്ക്: ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സിനില്‍ അഞ്ജനപ്പിള്ളി (44) യുടെ മൃതദേഹം നാട്ടിലേക്കയയ്ക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ധന സമാഹരണം നടത്തുന്നതിനായി ഗോ ഫണ്ട് മി പേജ് ആരംഭിച്ചു. സുഹൃത്തായ ശ്രീകുമാര്‍ ആണ് ഗോ ഫണ്ട് മി ആരംഭിച്ചത്.

സിനിലിന്റെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതായി ശ്രീകുമാര്‍ അറിയിച്ചു. നാട്ടിലേക്ക് മൃതദേഹം അയക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ മറ്റു ബന്ധുക്കളാരും ഇല്ല. അതിനാല്‍ കഴിയുന്നത്ര സഹായം ചെയ്യാന്‍ മലയാളി സമൂഹം മുന്നോട്ടു വരണമെന്ന് ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ചു വര്‍ഷമായി അമേരിക്കയില്‍ താമസമാക്കിയ സിനില്‍ ദോശ ഗ്രില്‍ എന്ന സ്ഥാപനത്തിന്റെ മാനേജരായിരുന്നു.

താമസിച്ചിരുന്ന സിറക്യുസില്‍ നിന്ന് പുലര്‍ച്ചെ ന്യു യോര്‍ക്കിലേക്കു യാത്രയ്ക്കിടെ റോഡില്‍ പെട്ടെന്ന് വെള്ളം കയറി വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് നിഗമനം. ഇടപ്പള്ളി സ്വദേശിയായ സിനിലിന് ഭാര്യയും രണ്ടു പെണ്‍മക്കളുമാണുള്ളത്. അവരെ കൊണ്ടുവരാനുള്ള ഇമ്മിഗ്രേഷന്‍ നടപടികളൊക്കെ നടന്നു വരികയായിരുന്നു.

ഇവിടെ മറ്റു ബന്ധുക്കളാരും ഇല്ല. 

അതിനാൽ കഴിയുന്നത്ര സഹായം ചെയ്യാൻ മലയാളി സമൂഹം മുന്നോട്ടു  വരണം.

click to donate: Fundraiser by Sreekumar Sivakrupa : Help Sinil's Daughters:Reuniting for one last time (gofundme.com)