ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി.
മൗറിസ് ഭായ് എന്നയാളുടെ ഓഫിസില്‍ വച്ചാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണു റിപ്പോര്‍ട്ട്.