സൈബി ജോസിന് ആശ്വാസം; ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു

സൈബി ജോസിന് ആശ്വാസം; ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു
മൂവാറ്റുപുഴ: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

സൈബിക്കെതിരെയായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് അംഗീകരിക്കാതിരിക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വസ്തുതാപരമാണ്. സൈബിക്കെതിരേ പരാതി നല്‍കിയ അഭിഭാഷകന് ഇയാളോട് വ്യക്തിവൈരാഗ്യം ഉള്ളതായി ബോധ്യപ്പെട്ടെന്നും കോടതി അംഗീകരിച്ചു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ഹൈക്കോടതി പ്രത്യേക സിറ്റി നടത്തിയാണ് സൈബിക്കെതിരായ കേസന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചത്. പിന്നീട് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.