'ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്കും സംവരണം നൽകണോ'; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

May 22, 2026 - 19:15
 0  5
'ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്കും സംവരണം നൽകണോ';  സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സംവരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. അച്ഛനും അമ്മയും ഐഎഎസ് ഉദ്യോഗസ്ഥരായ കുട്ടികൾക്ക് എന്തിനാണ് സംവരണമെന്നു ചോദിച്ച കോടതി വിദ്യാഭ്യാസ പരവും സാമ്പത്തികവുമായ ശാക്തീകരണം സാമൂഹ്യമായ ചലനാത്മകതയ്ക്ക് ഇടയാക്കുമെന്നും വിലയിരുത്തി. ജസ്റ്റിസ്മാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരങ്ങുന്ന ബെഞ്ചിന്‍റേതാണ് സുപ്രധാന നിരീക്ഷണം.

മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരായതിന്‍റെ പേരിൽ സംവരണത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിന് അനുകൂലമായുള്ള കർണാട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാതാപിതാക്കളെ നല്ല ജോലിയും വരുമാനവുമുണ്ടെങ്കിൽ വിദ്യാർഥികൾ സംവരണം ആവശ്യപ്പെടുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലാത്ത പക്ഷം നമുക്കിതിൽ നിന്ന് ഒരിക്കലും പുറത്തേക്ക് വരാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരത്തിൽ ഉന്നതനിലയിലുള്ളവരെ സംവരണത്തിൽ നിന്ന് മാറ്റി നിർത്താൻ സംസ്ഥാന സർക്കാരുകൾ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ ഈ ഉത്തരവുകളെയാണ് കോടതിയിൽ ചോദ്യം ചെയ്യുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.