റിഫോം യുകെയ്ക്ക് മുന്നേറ്റം : ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ലേബർ പാർട്ടി പ്രതിസന്ധിയിൽ
പ്രസാദ് തീയാടിക്കൽ
യുണൈറ്റഡ് കിങ്ഡം : മെയ് 7 ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ മെയ് 9 ന് പൂർണമായി പുറത്തുവന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. ലേബർ പാർട്ടി നിരവധി പ്രധാന മണ്ഡലങ്ങളിൽ പരാജയം നേരിട്ടപ്പോൾ, റിഫോം യുകെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് സ്വന്തമാക്കി.
കെയിർ സ്റ്റാർമെർ നയിക്കുന്ന ലേബർ പാർട്ടിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ വിമർശനങ്ങൾ ഉയരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നൈജിൽ ഫറജ് ഇന്ന് നടത്തിയ പ്രസംഗത്തിൽ റിഫോം യുകെ യുടെ വിജയം “ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പുതിയ അധ്യായം” എന്നാണ് വിശേഷിപ്പിച്ചത്.
വോട്ടർമാരുടെ അസന്തോഷം, ഉയർന്ന ജീവിതച്ചെലവ്, കുടിയേറ്റ നയം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാന രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായതെന്ന് വിശകലനക്കാർ പറയുന്നു. പല കൗൺസിലുകളിലും റിഫോം യുകെ യും ഗ്രീൻ പാർട്ടിയും വലിയ നേട്ടങ്ങൾ കൈവരിച്ചു.
ഇന്നത്തെ ഫലങ്ങൾ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ബ്രിട്ടനിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായി മാറ്റിമറിക്കാമെന്ന ആശങ്കയും ചർച്ചയും രാജ്യത്ത് ശക്തമാകുകയാണ്.