രാഹുൽ ഗാന്ധിക്ക് 55ാം പിറന്നാൾ

ന്യൂഡൽഹി: കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പിറന്നാൾ ദിനത്തിൽ ആശംസാ പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നു. വ്യാഴാഴ്ചയാണ് രാഹുലിന്‍റെ 55ാം പിറന്നാൾ. രാഹുലിന് ആയുരാരോഗ്യം നേർന്നു കൊണ്ടുള്ള ആശംസയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ പങ്കു വച്ചത്.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിഥിൻ ഗഡ്കരി, കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്, കെ.സി. വേണു ഗോപാൽ, തേജസ്വി യാദവ്, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖരുടെ വലിയൊരു നിര തന്നെ രാഹുലിന് ആശംസകൾ നേർന്നിട്ടുണ്ട്.