പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

Oct 11, 2026 - 16:37
 0  2
പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘര്‍ഷ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിവിധ വിമാന സര്‍വീസുകൾ റദ്ദാക്കി. വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഗൾഫ് മേഖലയിൽ നിന്നുള്ള സര്‍വീസുകളെയും നിലവിലെ അനിശ്ചിതത്വം ബാധിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഒക്ടോബർ 11 മുതൽ 13 വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സൗദി അറേബ്യ, ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ആകാശ എയറിൻ്റെ 5 സർവീസുകൾ ഉൾപ്പെടെ ആകെ 10 വിമാന സർവീസുകൾ കൊച്ചിയിൽ മാത്രം റദ്ദാക്കിയിട്ടുണ്ട്.

ഒക്ടോബർ 11ന് റദ്ദാക്കിയ വിമാനങ്ങൾ
ഫ്ലൈനാസ്: എക്സ്‍വൈ 399/400 – കൊച്ചി–റിയാദ്–കൊച്ചി.
എയർ ഇന്ത്യ എക്സ്പ്രസ്: ഐഎക്സ് 476 – ദോഹ–കൊച്ചി.
എയർ ഇന്ത്യ എക്സ്പ്രസ്: ഐഎക്സ് 475 – കൊച്ചി–ദോഹ.
ആകാശ എയർ: ക്യുപി 523 – കൊച്ചി–റിയാദ്.
ആകാശ എയർ: ക്യുപി 550 – കൊച്ചി–ജിദ്ദ.
ഇൻഡിഗോ: 6ഇ 1517 – കൊച്ചി–റാസൽഖൈമ (രാത്രി 9.30-ന് പുറപ്പെടേണ്ടിയിരുന്നത്).

ഒക്ടോബർ 12ന് റദ്ദാക്കിയ വിമാനങ്ങൾ
ആകാശ എയർ: ക്യുപി 551 – ജിദ്ദ–കൊച്ചി.
ആകാശ എയർ: ക്യുപി 524 – റിയാദ്–കൊച്ചി.
ആകാശ എയർ: ക്യുപി 523 – കൊച്ചി–റിയാദ്.
ഒക്ടോബർ 13ന് റദ്ദാക്കിയ വിമാനങ്ങൾ
ആകാശ എയർ: ക്യുപി 524 – റിയാദ്–കൊച്ചി.
 
 കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് വിമാനങ്ങളും റദ്ദാക്കിയിരുന്നു. സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്. രാവിലെ 9:55 ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് SV- 713, രാവിലെ 09:10 ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈനാസ് XY- 328, രാത്രി 8:15 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX- 321 എന്നിവയാണ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയത്.

അവസാന നിമിഷം സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.