യുഎഇ യിലെ ഹിന്ദുക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

യുഎഇ യിലെ ഹിന്ദുക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

യുഎഇ: യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. യുഎഇ രാഷ്ട്രത്തിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണ് ഇപ്പോള്‍ പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.

ബാപ്സ് മന്ദിർ എന്നാണ് ഇതിന് നവകരണം ചെയ്തിരിക്കുന്നത്. രണ്ടുദിവസത്തെ സന്ദർശത്തിനായാണ് മോദി യുഎഇയിലെത്തുന്നത്.

ഈ വേളയില്‍ യുഎഇയുടെ പ്രസിഡണ്ട് ആയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ചയും ഉണ്ടാകും. 2015 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണിത്. ദുബായില്‍ നടക്കുന്ന ലോക ഉച്ചകോടി 2024ല്‍ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും, ഉച്ചകോടിയില്‍ പ്രത്യേക മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുമെന്ന് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്ബായി 50,000-ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന 'അഹ്‌ലൻ മോദി' എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട് .