ഓണ്‍ലൈൻ ഗെയിം കളിക്കാൻ പണം വേണം; ഇൻഷുറൻസ് തുകയ്ക്കായി യുവാവ് അമ്മയെ കൊലപ്പെടുത്തി

ഓണ്‍ലൈൻ ഗെയിം കളിക്കാൻ പണം വേണം; ഇൻഷുറൻസ് തുകയ്ക്കായി യുവാവ്  അമ്മയെ കൊലപ്പെടുത്തി

ക്‌നോ: ഉത്തർപ്രദേശിലെ ഫത്തേപൂരില്‍ ഓണ്‍ലൈൻ ഗെയിമില്‍ കടം വന്നത് വീട്ടാനും ഗെയിം കളി തുടരാനുമായി അമ്മയെ മകൻ കൊലപ്പെടുത്തി.

ഫത്തേപൂർ സ്വദേശിയായ ഹിമാൻഷുവാണ് അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദീതീരത്ത് ഉപേക്ഷിച്ചത്. അമ്മയോട് പേരിലുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കനാണ് ഹിമാൻഷു അമ്മയെ കൊന്നതെന്ന് പൊലിസ് പറഞ്ഞു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതി സുപെ (Zupee) ഓണ്‍ലൈൻ ഗെയിമിന് അടിമയാണെന്നും നഷ്ടം സഹിച്ചിട്ടും പ്ലാറ്റ്‌ഫോമില്‍ കളിച്ചുകൊണ്ടിരുന്നതായും പൊലിസ് പറഞ്ഞു.  4 ലക്ഷം രൂപയുടെ കടബാധ്യതയില്‍ പെട്ട സുപെ ഇൻഷുറൻസ് പേഔട്ടില്‍ നിന്ന് പണം കണ്ടെത്താനായിരുന്നു  ശ്രമിച്ചത്. ഇതിന് വേണ്ടിയാണ്   അമ്മയെ കൊല്ലാൻ അവൻ ശ്രമിച്ചതെന്ന് പൊലിസ് അറിയിച്ചു.

ഇയാള്‍ മാതാപിതാക്കളെ കൊല്ലാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നതായാണ് വിവരം. ഹിമാൻഷു തൻ്റെ പിതൃസഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഈ പണം ഉപയോഗിച്ച്‌ അമ്മയ്ക്കും പിതാവിനും 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികള്‍ വാങ്ങിയെന്നും പൊലിസ് പറഞ്ഞു. അധികം താമസിയാതെ, അച്ഛൻ ഇല്ലാത്ത സമയത്ത് അമ്മ പ്രഭയെ ശ്വാസം മുട്ടിച്ച്‌ കൊന്നു. മൃതദേഹം ചണച്ചാക്കിനുള്ളിലാക്കി ട്രാക്ടർ ഓടിച്ച്‌ യമുനാ തീരത്തേക്ക് കൊണ്ടുപോയി.

ഹിമാൻഷുവിൻ്റെ പിതാവ് റോഷൻ സിംഗ് ചിത്രകൂട് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കണ്ടെത്തിയത്.