നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ കുട്ടിക്കും പനി

Jul 5, 2025 - 11:18
 0  3
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ കുട്ടിക്കും  പനി

പാലക്കാട്: നാട്ടുകല്ലില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള 38 വയസുകാരിയുടെ 10 വയസുള്ള ബന്ധുവിനും പനി. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റിയ കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ 91 പേരാണ് ഉള്ളത്. ഇതിൽ 59 പേരാണ് പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. ഈ പ്രാഥമിക പട്ടികയിലുള്ളതാണ് ഇപ്പോൾ പനിയുള്ള 10 വയസുകാരന്‍.

അതേസമയം, നിപ സ്ഥിരീകരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.