ചെമ്മീൻ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു

ചെമ്മീൻ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു

ടുക്കി: ഭക്ഷ്യവിഷബാധയേറ്റ പാലക്കാട് സ്വദേശിനി മരിച്ചു. ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിനി എൻ.നിഖിത (20) ആണ് മരിച്ചത്.

ചെമ്മീൻ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷണം കഴിച്ചതിന് ശേഷം ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് നിഖിതയെ ശനിയാഴ്ച രാത്രിയോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതായി ഡോക്ടർമാരറിയിച്ചിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

എന്നാല്‍ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കു.