നവകേരള ബസ് ചെളിയില്‍ താഴ്ന്നു

നവകേരള ബസ് ചെളിയില്‍ താഴ്ന്നു
യനാട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയ ബസ് ചെളിയില്‍ താഴ്ന്നു. വയനാട് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം.
തുടര്‍ന്ന് കെട്ടിവലിച്ചാണ് ചെളിയില്‍ നിന്ന് ബസ് പുറത്തെടുത്തത്.

മന്ത്രിമാര്‍ ബസില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്. മാനന്തവാടിയിലെ വേദിയായ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് ബസ് താഴ്ന്നത്. സുല്‍ത്താൻ ബത്തേരിയില്‍നിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിലെത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോള്‍ ചളിയില്‍ ടയറുകള്‍ കറങ്ങി ബസ് നിന്നു.

ബസിന്റെ മുൻ-പിൻ ടയറുകള്‍ ചളിയില്‍ താഴ്‌ന്നുപോയി. പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും കയര്‍ കെട്ടി വലിച്ചാണ് ബസിനെ ചളിയില്‍നിന്ന് കരകയറ്റിയത്.