മദ്യ ലഹരിയില്‍ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു

മദ്യ ലഹരിയില്‍ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു

കാസർകോട്: കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു. മദ്യ ലഹരിയിലാണ് സംഭവം. അശോകൻ (45) ആണ് മരിച്ചത്.

സംഭവത്തില്‍ ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ച്‌ ബാലകൃഷ്ണൻ വെടിയുതിർക്കുകയായിരുന്നു.