പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണില്‍ വിളിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാള്‍

പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണില്‍ വിളിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാള്‍

നെടുമ്ബാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്ബാശ്ശേരി പൊലീസ് കേസെടുത്തു.

നെടുമ്ബാശ്ശേരി ഭാഗത്തുനിന്നാണ് ഇതുസംബന്ധിച്ച ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ കേസെടുത്തത്.

ശനിയാഴ്ച പുലർച്ച പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയത്. നെടുമ്ബാശ്ശേരിക്കടുത്ത് ചെങ്ങമനാട് വാടകക്ക് താമസിക്കുന്നയാളുടെ ഫോണില്‍നിന്നാണ് വിളി പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മാനസിക അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.