ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം

Jul 23, 2025 - 19:55
 0  5
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ലാബിൽ തീപിടിത്തം ഉണ്ടായത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി 9-15 ഓടെ ആയിരുന്നു ഒന്നാം നിലയിലെ മൈക്രോബയോളജി ലാബിൽ തീ പിടിത്തം ഉണ്ടായത്.

പുക ഉയരുന്നതു കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി. 8 ഓളം ജീവനക്കാർ ഈ സമയം ലാബിൽ ഉണ്ടായിരുന്നു.

വിവരം അറിഞ്ഞ് തകഴിയിൽ നിന്നും ആലപ്പുഴ നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.