മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു

ഇംഫാല്‍:  മണിപ്പൂരില്‍ വീണ്ടും അക്രമം. നാലുപേര്‍ കൊല്ലപ്പെട്ടു. തൗബാല്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

തിങ്കളാഴ്ച വൈകീട്ട് തൗബാല്‍ ജില്ലയിലെ ലിലോങ് പ്രദേശത്താണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലില്‍ നാല് പേര്‍ മരിച്ചതായും മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും പോലിസ് അറിയിച്ചു. 'ജില്ലയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാനും അനിഷ്ട സംഭവങ്ങള്‍ തടയാനും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും മുന്‍കരുതല്‍ നടപടിയായി 2023 ഡിസംബര്‍ 31ലെ കര്‍ഫ്യൂ ഇളവ് ഉത്തരവ് റദ്ദാക്കുകയും സമ്ബൂര്‍ണ കര്‍ഫ്യൂ തുടരുകയും ചെയ്യുന്നു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ എല്ലാ മേഖലകളിലും ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതിനിടെ, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ഇനി ഒരു അക്രമവും ഉണ്ടാക്കരുതെന്നും പ്രദേശത്ത് സമാധാനവും സമാധാനവും നിലനിര്‍ത്തണമെന്നും ലിലോങ് നിവാസികളോട് വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സന്ദേശത്തില്‍ പറഞ്ഞു. പട്ടിക വര്‍ഗ(എസ്ടി) പദവിക്കു വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്‌' സംഘടിപ്പിച്ചതിനു പിന്നാലെയാണ് മണിപ്പൂരില്‍ 2023 മെയ് 3 മുതല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.