കടൽക്കൊള്ളക്കാരെ ചെറുക്കാൻ അറബിക്കടലിൽ 10 യുദ്ധ കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

കടൽക്കൊള്ളക്കാരെ ചെറുക്കാൻ അറബിക്കടലിൽ 10 യുദ്ധ കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: അറബിക്കടലിൽ ചരക്കു കപ്പലുകൾക്കെതിരേ ആക്രമണം പതിവായതോടെ നിരീക്ഷണത്തിനായി ഇന്ത്യ കടലിൽ 10 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഡ്രോൺ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും പതിവായതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഐഎൻഎസ് കൊൽക്കൊത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മോർമുഗോ, ഐഎൻഎസ് തൽവാർ, തർക്കാഷ് എന്നിവയെയാണ് അറബിക്കടലിൽ നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരദേശ സേനയും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.