ഡ്രെക്സൽ ഹിൽ സെന്റ് ജോൺസ് ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് കിക്കോഫിന് മികച്ച തുടക്കം

ഡ്രെക്സൽ ഹിൽ സെന്റ് ജോൺസ് ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് കിക്കോഫിന് മികച്ച തുടക്കം


ഉമ്മൻ കാപ്പിൽ


ഡ്രെക്സൽ ഹിൽ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോൿസ്
സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന
ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌
പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 28 -ന് ഡ്രെക്സൽ ഹിൽ
സെന്റ് ജോൺസ് ഇൻഡ്യൻ ഓർത്തഡോക്സ്‌ ഇടവക സന്ദർശിച്ചു.


ഇടവക വികാരി ഫാ. കുറിയാക്കോസ് (സിബി) വർഗീസ് വിശുദ്ധ
കുർബാനയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക
വികാരി ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും
സ്വാഗതം ആശംസിക്കുകയും ചെയ്തു. ഉമ്മൻ കാപ്പിൽ (ഭദ്രാസന
കൗൺസിൽ അംഗം), ലിസ് പോത്തൻ, ഡാൻ തോമസ് (ഫൈനാൻസ്
കമ്മിറ്റി അംഗങ്ങൾ) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

സുജോയ്ഏബ്രഹാം (ഇടവക സെക്രട്ടറി), അലക്സ് മണപ്പള്ളിൽ (ട്രസ്റ്റി), വർഗീസ്
ബേബി (ഭദ്രാസന കൗൺസിൽ അംഗം), ജോർജ് മാത്യു (മലങ്കര
അസോസിയേഷൻ അംഗം) തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു.
ആത്മീയ ഉണർവിനും അമേരിക്കയിലും കാനഡയിലുമുള്ള വിവിധ
ഇടവകകളിൽ നിന്നുമുള്ള സഭാമക്കളുമായി കൂട്ടായ്മയിലാകാനും
കോൺഫറൻസിൽ പങ്കെടുക്കുന്നത് ഫലവത്താകുമെന്ന് സിബി അച്ചൻ
ഓർമിപ്പിച്ചു.


കോൺഫറൻസ് തീയതി, തീം, പ്രാസംഗികർ, സമ്മേളന വേദി, വേദിക്ക്
സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് ഉമ്മൻ കാപ്പിൽ സംസാരി
ക്കുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിക്കുകയും
ചെയ്തു.


കോൺഫറൻസിനു രജിസ്റ്റർ ചെയ്യാനുള്ള വിവരങ്ങൾ ഡാൻ തോമസ്
വിശദീകരിച്ചു.


കോൺഫറൻസിന്റെ ധനശേഖരണാർത്ഥം തയ്യാറാക്കിയിട്ടുള്ള
റാഫിളിനെപ്പറ്റിയും ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും അതോടൊപ്പം
സ്‌പോൺസർഷിപ് അവസരങ്ങളെപ്പറ്റിയും ആനുകൂല്യങ്ങളെക്കുറിച്ചും
ലിസ് പോത്തൻ സംസാരിച്ചു.


കോൺഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ആകർഷണീയമാ
സുവനീറിൽ ഉൾപ്പെടുത്തുവാൻ സർഗാത്മ സംഭാവനകളും ആശംസകളും
പരസ്യങ്ങളും നൽകി സഹകരിക്കുവാൻ ഉമ്മൻ കാപ്പിൽ അഭ്യർത്ഥിച്ചു.


ഫാ. സിബി വർഗീസ് സുവനീറിലേക്കുള്ള ആശംസകൾക്കായി ഇടവകയുടെ
സംഭാവന സംഘാടകർക്ക്‌ നൽകി. തോമസ് തൊമ്മൻ ആദ്യ റാഫിൾ ടിക്കറ്റ്
വാങ്ങി. ചാക്കോ വർഗീസും വർഗീസ് ബേബിയും സുവനീറിലേക്കു
ആശംസകൾ നൽകി പിന്തുണ അറിയിച്ചു.

നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റ്വാങ്ങിയും സുവനീറിൽ ആശംസകൾ നൽകിയും ഉദാരമായി പിന്തുണ നൽകി.
സുജോയ് എബ്രഹാം, അലക്സ് മണപ്പള്ളിൽ, അന്നമ്മ വർഗീസ്, വിത്സൺ
ജോൺ, അരുൺ സണ്ണി, ജയ് വേങ്ങൽ, ബിനു മാത്യു, ജോർജ് മണ്ണിക്കരോട്ട്,
പ്രജിത് കുരുവിള, ഗ്ളീ എബ്രഹാം, അജി ബെൻസൺ, ടോം ചാക്കോ, നിമ്മി
ചാക്കോ, കുറിയാക്കോസ്‌ ജോൺ, തുടങ്ങിയവരാണ് പിന്തുണ വാഗ്ദാനം
ചെയ്ത മറ്റ് അംഗങ്ങൾ.


വികാരിയും ഇടവക അംഗങ്ങളും നൽകിയ ഉദാരമായ പിന്തുണക്ക്
ഉമ്മൻ കാപ്പിൽ നന്ദി പറഞ്ഞു.


2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം
റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ
ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി
വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം)
മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ.
സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ.
ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി
“ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ
മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ
ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ,
വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി
കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം
സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.


കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ്
കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ,
കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി
ബന്ധപ്പെടുക.