നെടുമ്പാശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല

Nov 6, 2026 - 11:31
 0  5
നെടുമ്പാശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി വാഹനപകടക്കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. മറ്റ് പ്രതികളായ ടി.ജോയല്‍, നിനവ്, അമീര്‍ ഷാ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന് 10 ദിവസം കഴിഞ്ഞ് ജാമ്യം അനുവദിക്കും. ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അമിതമായി മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് 3 പേരെ ഇടിച്ചുകൊന്നുവെന്നാണ് സുഹൈലിനെതിരായ കേസ്. സുഹൈല്‍ ഓടിച്ച മിനി കൂപ്പര്‍ അമിത വേഗത്തിലായിരുന്നിട്ടും തടഞ്ഞില്ലെന്നാണ് മറ്റ് പ്രതികള്‍ക്കെതിരായ കേസ്. തെളിവ് ശേഖരണം പൂര്‍ത്തിയായിട്ടില്ലെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു.